Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജസ്ഥാന്റെ നായകനായി സഞ്ജു സാംസൺ... വിജയാശംസകളുമായി പൃഥ്വിയും ടോവിനോയും... ഇത് അഭിമാന പോരാട്ടം...

12 APRIL 2021 04:30 PM IST
മലയാളി വാര്‍ത്ത

ഇന്ന് നടക്കുന്ന ഐപിഎല്ലിൽ നായകനായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് മലയാളികളുടെ അഭിമാനവും പ്രിയതാരവുമായ സഞ്ജു സാംസൺ. പഞ്ചാബ് കിംഗ്‌സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നത്തെ എതിരാളി. ഈയൊരു വലിയ നിമഷത്തിനാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ആതിന്റെ കാരണം മറ്റൊന്നുമല്ല, മലയാളിയായ സഞ്ജു ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കുന്നു എന്നുള്ളതിനാലാണ്. രാജസ്ഥാൻ റോയൽസ് വൈകിട്ട് ഏഴരയ്‌ക്കാണ് പഞ്ചാബ് കിംഗ്സിനെ നേരിടുന്നത്. മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം നടക്കാനിരിക്കുന്നത്.

താരത്തിന് പിന്തുണയും ആശംസകളും അറിയിച്ച് നിരവധി പേരാണ് ഇതിനോടകം സോഷ്യൽ മീഡിയയിലും മറ്റും എത്തിയിട്ടുള്ളത്. അതിൽ ഒട്ടേറെ ചലച്ചിത്രതാരങ്ങളും ഉൾപ്പെടും. നടൻ പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരാണ് അതിൽ ചിലർ. താരങ്ങൾക്കും ഇവരുടെ മക്കൾക്കുമായി സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ജഴ്സികളും സമ്മാനങ്ങളും അയച്ചുകൊടുത്തിരുന്നു. ഈ സമ്മാനങ്ങൾക്ക് നന്ദിയറിയിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പമാണ് ആശംസകളുമുള്ളത്.

സഞ്ജു സാംസൺ രാജസ്ഥാന്റെ ഔദ്യോഗിക ജേഴ്‌സി പൃഥ്വിരാജിന് സമ്മാനമായി അയച്ചു കൊടുത്തിരുന്നു. അതിന് നന്ദി അറിയിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് പൃഥ്വിരാജ് ആശംസകള്‍ അറിയിച്ചത്. പൃഥ്വിക്ക് മാത്രമല്ല, മോള്‍ അല്ലിയുടെ പേരിലും ഒരു ജേഴ്‌സി അതിലുണ്ട്. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്,

''സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ഞാന്‍ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെ തന്നെ ഉണ്ടാവും. സഞ്ജു ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം.'' എന്നും പൃഥ്വിരാജ് പറഞ്ഞു.

‘ഇപ്പോൾ എനിക്കാ റോയൽ ഫീൽ ലഭിക്കുന്നുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഞാൻ രാജസ്ഥാൻ റോയൽസിന്റെ കളികൾ ശ്രദ്ധിക്കാറുണ്ട്. എല്ലാ കേരളീയരേയും പോലെ അതിന്റെ പ്രധാന കാരണം പ്രിയപ്പെട്ട സഞ്ജു സാംസണിന്റെ സാന്നിധ്യം തന്നെ. ഈ ജഴ്സികൾക്ക് നന്ദി സഞ്ജൂ. താങ്കളുടെ ക്യാപ്റ്റൻസിക്കു കീഴിൽ രാജസ്ഥാൻ റോയൽസ് വലിയ നേട്ടങ്ങളിലേക്ക് എത്തട്ടെ. താങ്കൾ ഞങ്ങളുടെ അഭിമാനമാണ്. സ്നേഹവും ആശംസകളും’ – ടൊവീനോ കുറിച്ചു.

2012ൽ ഐപിഎലിൽ അരങ്ങേറ്റം നടത്തിയ സഞ്ജു, 2013 മുതൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ്. ഇടയ്ക്ക് ഒത്തുകളി വിവാദത്തെ തുടർന്ന് ടീമിന് രണ്ടു വർഷത്തെ വിലക്കു ലഭിച്ചപ്പോൾ മാത്രമാണ് മറ്റൊരു ടീമിനായി കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണിൽ ഓസീസ് താരം സ്റ്റീവ് സ്മിത്തിനു കീഴിൽ രാജസ്ഥാൻ ദയനീയ പ്രകടനവുമായി ലീഗ് ഘട്ടത്തിൽ ഏറ്റവും പിന്നിലായിപ്പോയതോടെയാണ് ഈ സീസണിൽ സഞ്ജുവിനെ ക്യാപ്റ്റനാക്കിയത്.

പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഏറ്റവും മോശം കണക്കുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. പുതിയ നായകൻ സഞ്ജു സാംസണ് കീഴിൽ തലവര മാറ്റുകയാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യം. ടീമിൽ നിന്ന് രാജസ്ഥാന്‍ ഒഴിവാക്കിയ സ്റ്റീവ് സ്‌മിത്തിന് പകരമാണ് സഞ്ജു നായകന്റെ തൊപ്പിയണിയുന്നത്.

അതേസമയം പേരും ജഴ്സിയും മാറ്റി ആദ്യ കിരീടത്തിലെത്താൻ കെ. എൽ. രാഹുലിന്റെ പഞ്ചാബ് കിംഗ്സും തയ്യാറാണ്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തേക്ക് വീണ രാജസ്ഥാൻ, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ തന്ത്രങ്ങളുമായാണ് ഇത്തവണയിറങ്ങുന്നത്.

ബെൻ സ്റ്റോക്‌സ്, ജോസ് ബട്‍ലർ, ക്രിസ് മോറിസ് എന്നിവർക്കൊപ്പം റിയാൻ പരാഗ്, ശിവം ദുബേ, രാഹുൽ തെവാത്തിയ തുടങ്ങിയവരുമുണ്ട് സഞ്ജുവിന്റെ ടീംമിൽ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഹറം അവധി ഇന്ന്....തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍  (2 minutes ago)

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (10 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (11 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (14 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (15 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (16 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

Malayali Vartha Recommends