ഐപിഎലിനിടെ പരിക്കേറ്റ ബെന് സ്റ്റോക്സിന് ശസ്ത്രക്രിയ; ന്യൂസിലന്ഡിനെതിരായ പരമ്പരയും നഷ്ടമായേക്കും

ഐപിഎലിനിടെ പരിക്കേറ്റ രാജസ്ഥാന് റോയല്സ് താരം ബെന് സ്റ്റോക്സിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്മാര്. കൈ വിരലിന് പൊട്ടല് സംഭവിച്ചതായും ശസ്ത്രക്രിയ ആവശ്യമായിവരുമെന്നും ഡോക്ടര്മാര് അറിയിച്ചു. ശനിയാഴ്ച സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച ലീഡ്സില് ശസ്ത്രക്രിയക്കു വിധേയനാകും.
മൂന്നു മാസത്തോളം വിശ്രമം വേണ്ടിവരും. ഇതോടെ ഇംഗ്ലീഷ് താരത്തിന് ഐപിഎല് മാത്രമല്ല നാട്ടില് ജൂണ് രണ്ടിന് ആരംഭിക്കുന്ന ന്യൂസിലന്ഡിനെതിരായ പരമ്ബരയും നഷ്ടമാകും. പഞ്ചാബ് കിംഗ്സിനെതിരെ ഫീല്ഡ് ചെയ്യുമ്ബോഴാണ് 29-ാകരന്റെ കൈ വിരലിന് പരിക്കേല്ക്കുന്നത്. വ്യാഴാഴ്ച്ച സ്റ്റോക്സിനെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.
https://www.facebook.com/Malayalivartha