പുത്തന്‍ സെല്‍ഫിയുമായി ധോണി, സ്വാതന്ത്ര്യ ദിനത്തിന് ധോണിയുടെ സല്യൂട്ട് സെല്‍ഫി

ആരാധകര്‍ക്കായി പ്രത്യേക സെല്‍ഫി എടുത്ത് ഇന്ത്യന്‍ ഏകദിന നായകന്‍ എം. എസ് ധോണി. സ്വാതന്ത്ര്യ ദിനത്തിന് എന്തെങ്കിലും പ്രത്യേകത വേണ്ടേ എന്ന് ചിന്തിച്ചാകാം പുതുപുത്തന്‍ സെല്‍ഫിയുമായി ധോണി എത്തിയത്. പട്ടാള യൂനിഫോമില്‍ സല്യൂട്ട് ചെയ്ത് നില്‍ക്കുന്ന ചിത്രമാണ് ധോണി പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ധോണി ചിത്രം പോസ്റ്റ് ചെയ്തത്. രണ്ടാഴ്ചത്തെ സൈനിക പരിശീലനത്തിലാണ് ധോണി.
ആഗ്രയിലെ സൈനിക ക്യാംപിലാണ് ധോണിയുടെ പരിശീലനം. ലഫ്. കേണല്‍ പദവി ലഭിച്ച ശേഷം ധോണി ആദ്യമായാണ് സൈന്യത്തിനൊപ്പം പരിശീലനത്തിനെത്തുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമറിയിച്ച് ധോണി സൈനിക അധികൃതര്‍ക്ക് കത്തയക്കുകയായിരുന്നു. 2011ലാണ് ധോണിക്ക് ലെഫ്.കേണല്‍ പദവി സൈന്യം സമ്മാനിക്കുന്നത്. കായിക രംഗത്ത് നല്‍കിയ സംഭാവനകളും സൈന്യത്തോടുള്ള താത്പര്യവും മുന്‍നിര്‍ത്തിയായിരുന്നു ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha