ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ ഗീത ബസ്രയാണ് വധു. ഒക്‌ടോബര്‍ 29നു പഞ്ചാബിലെ ജലന്ധറിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഹര്‍ഭജന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചാല്‍ തീയതിക്ക് മാറ്റമുണ്ടാകും.
നിലവില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ടീമിനൊപ്പമാണ് ഹര്‍ഭജന്‍. പരമ്പരയ്ക്ക് ശേഷം വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കും. ബോളിവുഡ് താരം കൂടിയായ മോഡല്‍ ഗീത ബസ്രയുമായി ഹര്‍ഭജന്‍ ദീര്‍ഘകാലമായി പ്രണയത്തിലാണ്. ഇവരുടെ ബന്ധത്തെക്കുറിച്ച് മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























