ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച. ആദ്യ സെഷനില്‍ 59 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലീഷുകാര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി.
ഓപ്പണര്‍ റോറി ബേര്‍ണ്‍സും ക്യാപ്റ്റന്‍ ജോ റൂട്ടും റണ്ണൊന്നും എടുക്കാതെ പുറത്തായപ്പോള്‍ ഡേവിഡ് മലന്‍ (6) ബെന്‍ സ്‌റ്റോക്‌സ് (5) എന്നിവര്‍ക്ക് രണ്ടക്കം കാണാനായില്ല.
ഹസീബ് ഹമീദും (25) ഒലി പോപുമാണ് (17) ക്രീസില്‍. രണ്ട് വിക്കറ്റ് വീഴ്ത്തി ഹെയ്‌സല്‍ വുഡും ഓരോ വിക്കറ്റ് സ്വന്തമാക്കി സ്റ്റാര്‍കും കമ്മിന്‍സും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനൊപ്പം ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ഇല്ല. ഇടവേളയ്ക്കു ശേഷം ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് തിരിച്ചെത്തി.
https://www.facebook.com/Malayalivartha