ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റില്‍ ശ്രീലങ്കയെ 41 റണ്‍സിനു തോല്‍പിച്ച് ഇന്ത്യയ്ക്കു വിജയത്തുടക്കം

ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റില്‍ ശ്രീലങ്കയെ 41 റണ്‍സിനു തോല്‍പിച്ച് ഇന്ത്യയ്ക്കു വിജയത്തുടക്കം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 109ന് പുറത്തായി.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ജെമീമ റോഡ്രിഗസിന്റെ അര്‍ധസെഞ്ചറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 53 പന്തുകള്‍ നേരിട്ട ജെമീമ 76 റണ്‍സെടുത്തു. 11 ഫോറും ഒരു സിക്‌സുമാണ് ജെമീമ ബൗണ്ടറി കടത്തിയത്.
ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും തിളങ്ങി. 30 പന്തില്‍ 33 റണ്‍സാണ് ഹര്‍മന്‍ പ്രീത് നേടിയത്. മറുപടി ബാറ്റിങ്ങില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താനായി ലങ്കന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. ഇന്ത്യയ്ക്കായി ദയാലന്‍ ഹേമലത മൂന്നു വിക്കറ്റു വീഴ്ത്തി. പൂജ വസ്ത്രകാര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും രാധാ യാദവ് ഒരു വിക്കറ്റും നേടി.
32 പന്തില്‍ 30 റണ്‍സെടുത്ത ഹാസിനി പെരേരയാണു ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഹര്‍ഷിത സമരവിക്രമ 20 പന്തില്‍ 26 റണ്‍സെടുത്തു. ശ്രീലങ്കയുടെ ഏഴു ബാറ്റര്‍മാര്‍ രണ്ടക്കം കടക്കാതെ പുറത്തായി.
" f
https://www.facebook.com/Malayalivartha