ന്യൂസിലന്‍ഡിസ് എതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറിയിലൂടെ ഇന്ത്യക്ക് ജയം

ന്യൂസിലന്‍ഡിസ് എതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറിയിലൂടെ ഇന്ത്യക്ക് ജയം. 65 റണ്‍സിനാണ് ഇന്ത്യന്‍ ജയം.
51 പന്തില്‍ 111 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്താകാതെനിന്നു. സൂര്യകുമാര്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 191/6. ന്യൂസിലന്‍ഡ് 18.5 ഓവറില്‍ 126. ന്യൂസിലന്‍ഡിന്റെ ടിം സൗത്തി അവസാന ഓവറില്‍ പുറത്താക്കി ഹാട്രിക് നേടി.
ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52 പന്തില്‍ 61) ആണ്. ഇന്ത്യക്കായി ദീപക് ഹൂഡ 2.5 ഓവറില്‍ 10 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
രോഹിത് ശര്‍മയ്ക്കുശേഷം (2018) ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി-20 ക്രിക്കറ്റില്‍ രണ്ട് സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം സൂര്യകുമാര്‍ സ്വന്തമാക്കി.
https://www.facebook.com/Malayalivartha