ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി...

അവസാന മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി . 270 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 248 റണ്‍സിന് പുറത്തായി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടു ജയവുമായാണ് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ തുടര്‍ന്നുള്ള രണ്ടുമത്സരങ്ങളില്‍ ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു.
വിരാട് കോഹ് ലിയാണ് ടോപ് സ്‌കോറര്‍. 54 റണ്‍സ്. ഹാര്‍ദിക് പാണ്ഡ്യയും ജഡേജയും ക്രീസില്‍ ഒന്നിച്ചപ്പോള്‍ ഇന്ത്യയ്ക്ക്് വിജയപ്രതീക്ഷ തോന്നിയെങ്കിലും അത് യാഥാര്‍ഥ്യമായില്ല. ഹാര്‍ദിക് പാണ്ഡ്യ 40 റണ്‍സും ജഡേജ 18 റണ്‍സുമാണ് നേടിയത്.
നേരത്തെ 49 ഓവറില്‍ ഓസ്‌ട്രേലിയ 269 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. 47 റണ്‍സാണ് മിച്ചല്‍ നേടിയത്. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് നല്‍കിയത്.
" f
https://www.facebook.com/Malayalivartha