ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് 13 റണ്‍സ് ജയം

പഞ്ചാബിന്റെ 215 റണ്‍സ് പിന്തുടര്‍ന്ന് മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. അവസാനം വരെ മുംബൈ പൊരുതി നോക്കിയെങ്കിലും പഞ്ചാബിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ കഴിഞ്ഞില്ല.
തുടക്കത്തില്‍ തന്നെ ഇഷാന്‍ കിഷനെ നഷ്ടമായ മുംബൈയെ കരകയറ്റിയത് രോഹിത് ശര്‍മ്മയും കാമറോണ്‍ ഗ്രീനും തമ്മിലുള്ള കൂട്ടുകെട്ടാണ്. രോഹിത് ശര്‍മ്മ പുറത്തായതിന് പിന്നാലെ?യെത്തിയ സൂര്യകുമാര്‍ യാദവ് അടിച്ച് കളിച്ചതോടെ മുംബൈ ജയം തേടുമെന്ന് തോന്നിച്ചു.
ഗ്രീന്‍ പുറത്താ?യെങ്കിലും പിന്നീടെത്തിയ ഡേവിഡ് അതിവേഗം ബാറ്റുവീശി. ഇരുവരുടേയും സഖ്യം ഭീഷണിയാകുമെന്ന ഘട്ടത്തില്‍ പഞ്ചാബിന്റെ രക്ഷകനായി അര്‍ഷ്ദീപ് സിങ് അവതരിച്ചു. സൂര്യകുമാര്‍ യാദവിനെ പുറത്താക്കി അര്‍ഷ്ദീപ് പഞ്ചാബിന് നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നീട് എത്തിയവരൊന്നും ടീമിന് കാര്യമായ സംഭാവന നല്‍കാതിരുന്നതോടെ പഞ്ചാബിന് മുന്നില്‍ മുംബൈനിരയ്ക്ക് അടിയറവ് പറയേണ്ടി വന്നു.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 55 റണ്‍സെടുത്ത സാം കറന്റെ ഇന്നിങ്‌സാണ് കരുത്ത് പകര്‍ന്നത്.
"
https://www.facebook.com/Malayalivartha