ഐപിഎല്ലില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി

ഐപിഎല്ലില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്‍ ഫൈനലിനു ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അടുത്ത ഐപിഎല്‍ സീസണ്‍ കളിക്കാനാകും ഇനിയുള്ള ശ്രമമെന്ന് ഹര്‍ഷ ഭോഗ്ലയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു. 'എന്റെ വിരമിക്കലിനുള്ള ഏറ്റവും നല്ല സമയമാണിത്.
പക്ഷേ എനിക്ക് എല്ലായിടത്തും ലഭിച്ച സ്‌നേഹത്തിന്റെ അളവുണ്ട്. ഇവിടെ നിന്ന് ഒഴിഞ്ഞുമാറുക എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഒമ്പതു മാസം കഠിനാധ്വാനം ചെയ്ത് മറ്റൊരു ഐപിഎല്‍ കളിക്കാന്‍ ശ്രമിക്കുക എന്നതാണ്.
ഇത് എന്റെ ഒരു സമ്മാനമായിരിക്കും. എന്റെ ശരീരത്തിന് അത് എളുപ്പമല്ല. എങ്കിലും അതിനായി ശ്രമിക്കും. ഒരു തീരുമാനം എടുക്കാന്‍ ഏഴു മാസമുണ്ട്.'- ധോണി പറഞ്ഞു. ഫൈനലില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ കിരീടം ഉയര്‍ത്തിയത്.
"
https://www.facebook.com/Malayalivartha