തകര്‍പ്പന്‍ ജയത്തോടെ രണ്ടാം ഏകദിനവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ
തകര്‍പ്പന്‍ ജയത്തോടെ രണ്ടാം ഏകദിനവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. 99 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ഓസ്ട്രേലിയയെ 217 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആധികാരികമായാണ് വിജയിച്ചു കയറിയത്. 400 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയതെങ്കിലും മഴമൂലം അത് 33-ഓവറില്‍ 317 ആയി ചുരുക്കി.
28.2 ഓവറില്‍ 217 റണ്‍സിന് ഓസീസ് പുറത്തായി. കെഎല്‍ രാഹുലിന്റെ നായകത്വത്തിലാണ് ഇന്ത്യ രണ്ട് മത്സരങ്ങളും വിജയിച്ചത്. മൂന്നാം മത്സരത്തില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ തിരികെയെത്തും.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.
40-8 എന്ന നിലയില്‍ നിന്ന് ഹേസല്‍വുഡുമൊത്ത് അബോട്ട് ടീം സ്‌കോര്‍ 200-കടത്തി. എന്നാല്‍ ഹേസല്‍വുഡിന്(23) പിന്നാലെ സീന്‍ അബോട്ടിനേയും(54) പുറത്താക്കി ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കി. 217 റണ്‍സിന് ഓള്‍ഔട്ടായ ഓസീസ് 99 റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി.
ഹെയിസല്‍വുഡാണ് ഗെയ്ക്വാദിനെ(8) പുറത്താക്കിയത്. പിന്നാലെ ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ഒന്നിച്ചു. ഓസീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും മികച്ച കൂട്ടുകെട്ടുണ്ടാക്കി.
"
https://www.facebook.com/Malayalivartha