ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും....കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും
ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.
കാര്യവട്ടത്തെ സന്നാഹമത്സരം ഒക്ടോബര്‍ മൂന്നിനാണ്. അന്ന് ഇന്ത്യ നെതര്‍ലെന്‍ഡിനെ നേരിടും. ലോകകപ്പിനു മുന്നോടിയായുള്ള നാല് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. 30ന് ഓസ്‌ട്രേലിയയും നെതര്‍ലന്‍ഡും ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മറ്റു മത്സരങ്ങള്‍. പകലും രാത്രിയുമായാണ് എല്ലാ മത്സരങ്ങളും. ദക്ഷിണാഫ്രിക്കയുടേയും അഫ്ഗാന്റെയും ടീമംഗങ്ങള്‍ ഇന്നലെ കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങി
ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലെ പത്ത് സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha