ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം...ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്
ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം...ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്.
ഡര്‍ബനില്‍ കിങ്‌സ്മീഡ് മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് മത്സരം. സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുക. ഓസ്‌ട്രേലിയ്‌ക്കെതിരെ സ്വന്തം മണ്ണില്‍ 41നായിരുന്നു ടീം ഇന്ത്യയുടെ പരമ്പര ജയം. പ്രമുഖരില്‍ പലരെയും പുറത്തിരുത്തിയാണ് ഇരു ടീമുകളും ട്വന്റി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്.
ഇന്ത്യയുടെ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവര്‍ പരമ്പരയില്‍ കളിക്കില്ല. ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇശാന്‍ കിഷന്‍, മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്. ആതിഥേയ ഇലവനില്‍ നായകന്‍ ടെംബ ബവുമ അവധിയിലാണ്. പകരം എയ്ഡന്‍ മാര്‍ക്രമാകും നയിക്കുക. ക്വിന്റന്‍ ഡി കോക്കും ഇറങ്ങിയേക്കില്ല.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി സൂചന നല്‍കിയ താരം അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പോടെ പടിയിറങ്ങിയേക്കും. കാഗിസോ റബാഡയും ടീമിലുള്‍പ്പെട്ടിട്ടില്ല. പകരക്കാരനായി നാന്ദ്രേ ബര്‍ഗറാകും എത്തുക. ബൗളിങ്ങില്‍ കരുത്തുറപ്പിച്ച് ജെറാള്‍ഡ് കോറ്റ്‌സി, മാര്‍കോ ജാന്‍സന്‍ എന്നിവരെ നിലനിര്‍ത്തി. ലുന്‍ഗി എന്‍ഗിഡിയും കേശവ് മഹാരാജും ടീമിലുണ്ടാകും.
"
https://www.facebook.com/Malayalivartha