ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്...

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയോടു 172 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതാടെയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ തലപ്പത്തേക്ക് കയറിയത്.
രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി കിവികള്‍ . ഓസ്ട്രേലിയ മൂന്നാം സ്ഥാനത്ത്. 64.58 ശതമാനം പോയിന്റുമായാണ് ഇന്ത്യ തലപ്പത്ത് നില്‍ക്കുന്നത്. എട്ട് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായാണ് ഇന്ത്യ നില്‍ക്കുന്നത്.
ന്യൂസിലന്‍ഡിനു 60 ശതമാനമാണ് പോയിന്റ്. അഞ്ച് കളിയില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് അവര്‍ക്ക്. ഓസ്ട്രേലിയക്ക് 59.09 ശതമാനമാണ് പോയിന്റ്. 11 കളിയില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിനു ഇറങ്ങാനിരിക്കുകയാണ് ഇന്ത്യ.
"
https://www.facebook.com/Malayalivartha