ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എട്ട് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെയും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ലഖ്‌നൗ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
രാഹുല്‍ 53 പന്തില്‍ 82 റണ്‍സടിച്ചപ്പോള്‍ ഡി കോക്ക് 43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി. നിക്കോളാസ് പുരാന്‍ 11പന്തില്‍ 19 റണ്‍സുമായും മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 8 റണ്‍സുമായും പുറത്താകാതെ നിന്നു. സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 1766, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 19 ഓവറില്‍ 1802. ജയിച്ചെങ്കിലും ലഖ്‌നൗ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തന്നെയാണ്. നെറ്റ് റണ്‍റേറ്റില്‍ ചെന്നൈ നാലാമതും ഹൈദരാബാദ് അഞ്ചാമതുമാണ്.
അതേസമയം 177 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ലഖ്‌നൗവിന്റെ തിരിച്ചടി ക്യാപ്റ്റന്‍ കെ എല്‍ രാഹുലിലൂടെയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഡി കോക്ക് നങ്കൂരമിട്ട് കളിച്ചപ്പോള്‍ തകര്‍ത്തടിച്ചത് രാഹുലായിരുന്നു.
പവര്‍ പ്ലേയില്‍ 54 റണ്‍സടിച്ച ഇരുവരും ചേര്‍ന്ന് 11ാം ഓവറില്‍ ലഖ്‌നൗവിനെ 100 കടത്തി. ഇതിനിടെ 31 പന്തില്‍ രാഹുല്‍ അര്‍ധസെഞ്ചുറി തികച്ചു. 41 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡി കോക്ക് മുത്സഫിസുര്‍ റഹ്മാന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ലഖ്‌നൗ സ്‌കോര്‍ പതിനഞ്ചാം ഓവറില്‍ 134 റണ്‍സിലെത്തിയിരുന്നു. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് ഡി കോക്കിന്റെ ഇന്നിംഗ്‌സ്. ഡി കോക്ക് മടങ്ങിയെങ്കിലും വണ്‍ ഡൗണായി എത്തിയ പുരാന്‍ തകര്‍ത്തടിച്ചതോടെ ലഖ്‌നൗ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha