Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹര്‍ഭജനെ രക്ഷിക്കാന്‍ സച്ചിന്‍ കള്ളം പറഞ്ഞെന്ന്‌ പോണ്ടിംഗ്‌; ജീവിതകാലം മുഴുവന്‍ ഇത്‌ സച്ചിനെ പിന്തുടരും

18 OCTOBER 2013 12:47 AM IST
മലയാളി വാര്‍ത്ത.

2008ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ വിവാദ ടെസ്റ്റ്‌ വീണ്ടും പുകയുന്നു. മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ടിനെ കുരങ്ങന്‍ എന്നുവിളിച്ച്‌ ഹര്‍ഭജന്‍ സിംഗ്‌ അപമാനിച്ച സംഭവമാണ്‌ റിക്കിപോണ്ടിംഗ്‌ ഇപ്പോള്‍ പൊക്കികൊണ്ടു വന്നിരിക്കുന്നത്‌. അന്ന്‌ ഹര്‍ഭജനെ രക്ഷിക്കാന്‍ സംഭവത്തിന്റെ സാക്ഷികൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നുണപറഞ്ഞു എന്നാണ്‌ റിക്കിയുടെ വിമര്‍ശനം.

തന്റെ ജീവചരിത്രമായ ദി ക്ലോസ്‌ ഓഫ്‌ പ്ലേ' എന്ന പുസ്‌തകത്തിലാണ്‌ സച്ചിനെതിരെയുള്ള പോണ്ടിങ്ങിന്റെ വിമര്‍ശനം വന്നിരിക്കുന്നത്‌. സച്ചിന്‍ വിരമിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ്‌ റിക്കി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.

അടുത്തമാസം തന്റെ ഇരുനൂറാം ടെസ്‌റ്റോടെ വിരമിക്കാന്‍ ഒരുങ്ങുകയാണ്‌ സച്ചിന്‍. വിവാദമത്സരത്തില്‍ ഹര്‍ഭജന്‍ സിംഗിന്‌ മാച്ച്‌ റഫറി മെക്ക്‌ പ്രോക്ടര്‍ മൂന്നുകളികളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന സച്ചിന്‍ വിലക്കിനെതിരെ ടീം അപ്പില്‍ നല്‍കിയപ്പോള്‍ ജസ്‌റ്റിസ്‌ ജോണ്‍ ഹാന്‍സണ്‍ മുമ്പാകെ ഹര്‍ഭജന്‌ അനുകൂലമായി കള്ളം പറഞ്ഞു. സച്ചിന്റെ മൊഴിയുടെ ബലത്തില്‍ ഹര്‍ഭജന്‍ കുറ്റവിമുക്തനായി. ഇത്‌ സച്ചിനെ ജീവിതകാലം മുഴുവന്‍ പിന്തുടരുമെന്നും റിക്കി പുസ്‌തകത്തില്‍ പറയുന്നു.

ഇതേവിഷയത്തില്‍ നേരത്തെ ഓസ്‌ട്രേലിയന്‍ വിക്കറ്റ്‌ കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റും സച്ചിനെതിരെ രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (23 minutes ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (29 minutes ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (36 minutes ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (45 minutes ago)

വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു  (56 minutes ago)

ഇന്ന് രാത്രിക്ക് ഡൽഹിക്ക്  (1 hour ago)

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (1 hour ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (1 hour ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (2 hours ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (2 hours ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (3 hours ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (3 hours ago)

Malayali Vartha Recommends