കൊല്‍ക്കത്ത ടെസ്‌റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

കൊല്‍ക്കത്ത ടെസ്‌റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. മുഹമ്മദ് ഷാമിയുടേയും, അശ്വിന്റേയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെയാണ് മൂന്നാം ദിവസമായ ഇന്ന് ഇന്ത്യ ഇന്നിംഗ്‌സിനും 51 റണ്‍സിനും വിജയിച്ചത്.
രോഹിത്ത് ശര്‍മ(177)യുടേയും ആര്‍.അശ്വിന്റേയും(124) സെഞ്ച്വറി മികവില്‍ 453 റണ്‍സാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയത്. ഇരുവരും 250 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ക്യാപ്‌റ്റന്‍ ധോണി 42 റണ്‍സും എടുത്തു.
ഒരു ഘട്ടമെത്തിയപ്പോള്‍ അഞ്ചിന് 85 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. ആറാം വിക്കറ്റില്‍ നായകന്‍ ധോനിയുമായി ചേര്‍ന്ന് രോഹിത് ശര്‍മ ഇന്ത്യക്ക് വേണ്ടി ചെറുത്തു നില്‍പ്പ് തുടങ്ങി.
വിടവാങ്ങല്‍ പരമ്പര കളിക്കുന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റേതടക്കം 5 വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായതിന്റെ ആഘാതത്തില്‍ നിന്നാണ് രോഹിത് ഇന്ത്യയെ കരകയറ്റിയത്. പിന്നീട് ധോനി പുറത്തായെങ്കിലും അശ്വിനുമായി ചേര്‍ന്ന് രോഹിത് പോരാട്ടം തുടര്‍ന്നു.
https://www.facebook.com/Malayalivartha