സിംബാബ്‌വെയുടെ പ്രകടനം കണ്ട് തൂങ്ങിച്ചാവാന്‍ തോന്നിയെന്ന് കോച്ച് മഖായ എന്റിനി

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും ദയനീയ തോല്‍വി വഴങ്ങിയ സിംബാബ്‌വെ ടീമിന്റെ പ്രകടനം കണ്ട് തനിക്ക് തൂങ്ങിച്ചാവാനാണ് തോന്നിയതെന്ന് ടീം പരിശീലകനായ മഖായ എന്റിനി. ആ സമയത്ത് ഗ്രൗണ്ടിനടുത്ത് വല്ല തക്കാളിച്ചെടിയുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ പോയി തൂങ്ങിച്ചത്തേനെതോല്‍വിയിലുള്ള അരിശം മറച്ചുവെയ്ക്കാത്ത എന്റിനി പറഞ്ഞു. പരിചയസമ്പന്നരായ ഒട്ടേറെ കളിക്കാരുണ്ടായിട്ടും ടീമിന് മികച്ച പോരാട്ടംപോലും നടത്താനാകാത്തതിനെക്കുറിച്ചായിരുന്നു എന്റിനി പൊട്ടിത്തെറിച്ചത്.
മത്സരത്തിനിടെ ഗ്യാലറിയിലുണ്ടായിരുന്ന സിംബാബ്‌വെ ആരാധകര്‍ ടീമിന്റെ മോശം പ്രകടനത്തില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചിരുന്നു. മോശം പ്രകടനങ്ങളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞായിരുന്നു ആരാധകരുടെ പ്രതിഷേധം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ തോല്‍വിയാണ് സിംബാബ്‌വെ വഴങ്ങിയത്.
1990കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മികച്ച ടീമായിരുന്നു സിംബാബ്‌വെ പക്ഷെ രാഷ്ട്രീയകാരണങ്ങളാല്‍ പല പ്രമുഖരും രാജ്യം വിട്ടതോടെ ദുര്‍ബലസംഘമായി മാറി. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ എന്റിനിയാണ് ഇപ്പോള്‍ സിംബാബ്‌വെയെ പരിശീലിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha