ടി 20 യില്‍ 10 വിക്കറ്റ് വിജയവുമായി ഇന്ത്യ

ഇന്ത്യയ്ക്ക് സിംബാവെയ്‌ക്കെതിരെ 10 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാവെയ്ക്ക് കളിയിലൊരു സമയത്തും സ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞില്ല. പീറ്റര്‍ മൂറാണ് ഇന്ത്യയെ അല്‍പമെങ്കിലും പ്രതിരോധിച്ചത്. 32 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറും നേടി 31 റണ്‍സാണ് മൂറിന്റെ സംമ്പാദ്യം. മൂറിന് പിന്തുണ കൊടുക്കുന്ന കാര്യത്തില്‍ മറ്റ് കളിക്കാര്‍ പരാജയപ്പെട്ടു.
ബരിന്ദര്‍ സ്രാനും ജസ്പ്രത് ബുറെയും സിംബാവെയെ എറിഞ്ഞിടുകയായിരുന്നു. നാലോവര്‍ വീതമെറിഞ്ഞ ഇരുവരും അവിസ്മരണീയമായാണ് തങ്ങളുടെ സ്‌പെല്ലുകള്‍ അവസാനിപ്പിച്ചത്. നാലോവര്‍ ബോള്‍ ചെയ്ത സ്രാന്‍ 10 റണ്‍മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തി. നാലോവര്‍ ബോള്‍ ചെയ്ത ബുംറെ 11 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ ഒരു വിക്കറ്റ് കുല്‍ക്കര്‍ണി നേടിയപ്പോള്‍ യശ്വേന്ദ്ര ചാച്ചല്‍ നാലോവറില്‍ ഒരു മെയിഡിനും 19 റണ്‍സും കൊടുത്ത് ഒരു വിക്കറ്റ് നേടി. 23 റണ്‍സ് വിട്ടു കൊടുത്ത അക്‌സര്‍ പട്ടേലിന് വിക്കറ്റൊന്നും നേടാനായില്ല. ഇന്ത്യയുടെ കൃത്യതയാര്‍ന്ന് ബോളിങ്ങിന് മുന്നില്‍ മുട്ടുമടക്കിയ സിംബാവെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 99 റണ്‍സെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലോകേഷ് രാഹുലിന്റെയും മന്‍ദീപ് സിംഗിന്റെയും ബലത്തില്‍ 13.1 ഓവറില്‍ 103 നേടി. 40 പന്തുകള്‍ നേരിട്ട ലോകേഷ് രാഹുല്‍ 2 ഫോറും 2 സിക്‌സറുകളുടെയും ബലത്തിലാണ് 47 റണ്‍സെടുത്തത്. 40 പന്തുകള്‍ നേരിട്ട മന്‍ദീപ് സിംഗ് 6 ഫോറുകളും ഒരു സിക്‌സിന്റെയും ബലത്തില്‍ 52 റണ്‍സ് നേടി.
ഇതോടെ മൂന്നു കളികളുള്ള ടി 20 സീരീസില്‍ സിംബാവെയും ഇന്ത്യയും ഓരോ കളിവീതം ജയിച്ചു. മൂന്നാമത്തെ കളി ജയിക്കുന്നവര്‍ പരമ്പര നേടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha