ടി 20 ഇന്ത്യയ്ക്ക് പരമ്പര

സിംബാവെയുമായുള്ള മൂന്നാമത്തെതും അവസാനത്തേതുമായ ടി 20 മത്സരത്തില്‍ മൂന്ന് റണ്ണിന്റെ വിജയവുമായി ഇന്ത്യ ടി 20 പരമ്പര നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് കൂറ്റന്‍ റണ്‍സ് ഉയര്‍ത്താനായില്ല. 42 പന്തില്‍ 58 റണ്‍സെടുത്ത ജാവേദാണ് ടീം ഇന്ത്യയിലെ ടോപ്പ് സ്‌കോറര്‍. ലോകേശ്വര്‍ രാഹുല്‍ 22, അമ്പട്ട റായിഡു 20, അക്ഷര്‍ പട്ടേല്‍ 20 എന്നിവരാണ് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.
നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് ഇന്ത്യയുടെ മൂന്ന് വിക്കറ്റെടുത്ത സിംബാവെയുടെ ഡോണാള്‍ഡ് തിരിപാനോയാണ് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് പിടിച്ചു നിര്‍ത്തിയത്. വിക്കറ്റിട്ടില്ലെങ്കിലും ചിബാബാ നാലോവറില്‍ വിട്ടുകൊടുത്തത് 19 റണ്‍സാണ്. മട്‌സിവ, ക്രിമര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാവെ വിജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ക്രിത്യതയാര്‍ന്ന ഇന്ത്യന്‍ ബോളിങ്ങിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. സിബാന്‍ദ 28, മൂര്‍ 26, മറുമ 23, ചിഗുംബുറ 16 എന്നിങ്ങനെയാണ് സിംബാവെയുടെ സ്‌കോറുകള്‍. ഇന്ത്യന്‍ ബോളിങ്ങില്‍ രണ്ട് വിക്കറ്റ് നേട്ടം സ്രാനും കുല്‍ക്കര്‍ണിയും പങ്കിട്ടു. അക്ഷര്‍ പട്ടേലും ചച്ചലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha