രവിശാസ്ത്രി ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രി ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് കമ്മിറ്റിയുടെ മാധ്യമ പ്രതിനിധിയായിരുന്നു രവിശാസ്ത്രി. കഴിഞ്ഞ ആറ് വര്‍ഷമായി കമ്മിറ്റിയിലെ അംഗമാണ് ശാസ്ത്രി. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്റെ നിയമനവും ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയില്‍ നിന്നുള്ള രവി ശാസ്ത്രിയുടെ രാജിയും തമ്മില്‍ ബന്ധമില്ലെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
താന്‍ രാജി വെക്കുകയാണെന്ന് ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിനോട് നേരത്തെ തന്നെ രവി ശാസ്ത്രി അറിയിച്ചിരുന്നു. പുതിയ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയാണ് ക്രിക്കറ്റ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാന്‍. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആഗ്രഹത്തോടെയാണ് 53കാരനായ രവിശാസ്ത്രി രാജിവെച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തോടുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ജൂണ്‍ ആദ്യവാരം ലോഡ്‌സില്‍ നടന്ന ക്രിക്കറ്റ് കമ്മിറ്റിയുടെ യോഗത്തില്‍ രവിശാസ്ത്രി പങ്കെടുത്തിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha