ഇന്ത്യ-വിന്‍ഡീസ് ആദ്യ ടെസ്റ്റ്; ഇന്ത്യ മികച്ച നിലയില്‍, കോഹ്‌ലിയ്ക്ക് പന്ത്രണ്ടാം ടെസ്റ്റ് സെഞ്ചുറി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. കോഹ്‌ലിയുടെ സെഞ്ചറിയുടെ മികവില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 4 വിക്കറ്റിന് 302 എന്ന നിലയിലാണ്. 197 പന്തില്‍ നിന്ന് 143 റണ്‍സ് നേടിയ കോഹ്ലി പുറത്താകാതെ നില്‍ക്കുകയാണ്. ശിഖര്‍ ധവാന്‍ 84 റണ്‍സ് നേടി. മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാരെ, അജിങ്ക്യ റഹാനെ എന്നിവരാണ് പുറത്തായത്.
22 റണ്‍സ് നേടിയ ആര്‍ അശ്വിനും ക്രീസിലുണ്ട്. വിന്‍ഡീസിനുവേണ്ടി ദേവേന്ദ്ര ബിഷു മൂന്ന് വിക്കറ്റ് നേടി. കുംബ്ലെ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്.
https://www.facebook.com/Malayalivartha