രണ്ടാം ടെസ്റ്റ്; ഇംഗ്ലണ്ടിന് വന്‍ വിജയം

ഒന്നാം ടെസ്റ്റില്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്‌സില്‍ ഏറ്റ തോല്‍വിക്ക് ഇംഗ്‌ളണ്ട് മധുരമായി പകരം വീട്ടി. രണ്ടാം ടെസ്റ്റില്‍ പാകിസ്താനെ 330 റണ്‍സിന് പരാജയപ്പെടുത്തി പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. 565 എന്ന അസാധ്യമായ ലക്ഷ്യവുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ നാലാം ദിവസം തന്നെ പരാജയമുറപ്പിക്കുമോ എന്ന കാര്യത്തിലേ സംശയമുണ്ടായിരുന്നുള്ളൂ.
നാലാം ദിവസത്തെ കളി അവസാനിക്കാന്‍ 16 ഓവര്‍ ബാക്കി നില്‍ക്കെ പാകിസ്താന്‍ 234 റണ്‍സിന് പുറത്തായി. മുഹമ്മദ് ഹഫീസ് (42), ആസാദ് ഷെഫീക് (39), ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് (35), വെറ്ററന്‍ താരം യൂനിസ് ഖാന്‍ (28) മുഹമ്മദ് ആമിര്‍ (29) എന്നിവര്‍ക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനായുള്ളു.
നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ് തുടര്‍ന്ന ഇംഗ്‌ളണ്ട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 173ല്‍ എത്തിയപ്പോള്‍ ഇന്നിങ്‌സ് ഡിക്‌ളയര്‍ ചെയ്തു. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് 76ഉം ജോ റൂട്ട് 71ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ ജോ റൂട്ടാണ് മാന്‍ ഓഫ് ദ് മാച്ച്.
https://www.facebook.com/Malayalivartha