500ാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യ വിജയത്തിലേക്ക്

ചരിത്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നു. 434 റണ്‍സാണ് ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസ്‌ലാന്‍ഡിന്റെ വിജയലക്ഷ്യം .രണ്ടാം ഇന്നിംഗ്‌സില്‍ നാലിന് 93 റണ്‍സെന്ന നിലയിലാണ് ന്യൂസ്‌ലന്‍ഡ്. വിജയത്തിലേക്ക് അടുക്കണമെങ്കില്‍ ന്യൂസ് ലന്‍ഡിന് 341 റണ്‍സ് കൂടി നേടണം.
58 പന്തില്‍ ഒരു സിക്‌സരും നാല് ഫോറുമുള്‍പ്പെടെ 38 റണ്‍സെടുത്ത ലൂക്ക് റോഞ്ചിയും എട്ട് റണ്ണെടുത്ത മിച്ചല്‍ സാന്റനയുമാണ് ഇപ്പോള്‍ ക്രീസില്‍. 68 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ന്യൂസിലന്‍ഡിനെ തിരിച്ചടിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ജഡേജയുടെയും അശ്വിന്റെയും ബൗളിങ് മികവില്‍ ന്യൂസിലന്‍ഡിനെ 262 റണ്‍സിന് പുറത്താക്കിയിരുന്നു. ജഡേജ അഞ്ചും അശ്വിന്‍ നാലും വിക്കറ്റാണ് നേടിയത്. ഒരു ദിവസം ബാക്കി നില്‍ക്കെ ഇന്ത്യ മുന്നോട്ടു വെച്ച 434 റണ്‍സിലെത്തുകയെന്നത് ന്യൂസിലന്‍ഡിന് കനത്ത വെല്ലുവിളിയാണ്. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചില്‍ ജഡേജയും അശ്വിനും ആദ്യ ഇന്നിങ്‌സിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് വിജയം എളുപ്പമാകും.
https://www.facebook.com/Malayalivartha


























