ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാമത്

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ പാകിസ്താനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെയാണ് ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 178 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സമനില നേടി ഒന്നാമതെത്തിയ പാകിസ്താന്റെ റെയ്റ്റിങ് 111 ആണ്. എന്നാല്‍ കാണ്‍പുരില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ തന്നെ ഇന്ത്യയുടെ റെയ്റ്റിങ് 110 ആയി ഉയര്‍ന്നിരുന്നു. കൊല്‍ക്കത്തയിലെ വിജയം കൂടിയായതോടെ റാങ്കിങ്ങില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു.
ഒക്ടോബര്‍ 13ന് വെസ്റ്റിന്‍ഡീസിനെതിരെയാണ് പാകിസ്താന്റെ അടുത്ത ടെസ്റ്റ് പരമ്പര. ഇതിനിടയില്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് കളിച്ച് പാകിസ്താനെതിരെ വ്യക്തമായ മുന്‍തൂക്കം നേടാം. ഇന്‍ഡോറില്‍ ഒക്ടോബര്‍ എട്ടു മുതലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ്.
https://www.facebook.com/Malayalivartha