ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരക്ക് നാളെ തുടക്കം: ധര്‍മശാല ഒരുങ്ങി

ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്കിറങ്ങുന്നു. അഞ്ച് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. നാളെ ധര്‍മശാലയിലാണ് ആദ്യ മത്സരം. എം എസ് ധോണിയുടെ കീഴിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ടെസ്റ്റ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ അശ്വിന്‍, മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവരുടെ സാന്നിധ്യമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പനി ബാധിച്ച സുരേഷ് റെയ്‌നയും കളിക്കാനിറങ്ങാത്തത് ആതിഥേയര്‍ക്ക് തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha


























