ഇന്ത്യ 900 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യം

ക്രിക്കറ്റില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച രാജ്യമെന്ന ഖ്യാതി ഇനി ഇന്ത്യക്ക് സ്വന്തം. ന്യൂസിലാന്‍ഡിന് എതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ദിവസം ക്രീസിലിറങ്ങിയതോടെ ഇന്ത്യ കളിക്കുന്ന ഏകദിനങ്ങളുടെ എണ്ണം 900 ആയി. 1974ല്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്‌സിലായിരുന്നു ഇന്ത്യയുടെ ആദ്യ ഏകദിന പോരാട്ടം. തുടര്‍ന്നുള്ള ജൈത്രയാത്രക്കിടയില്‍ 1983ലും 2011ലും ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി.
888 ഏകദനിങ്ങളില്‍ കളിച്ച ആസ്‌ത്രേലിയയാണ് ഇന്ത്യക്ക് തൊട്ടുപുറകിലായി പട്ടികയിലുള്ളത്. 1971ലായിരുന്നു ഓസീസിന്റെ ആദ്യ മത്സരം. 866 മാച്ചുകള്‍ കളിച്ച പാക്കിസ്ഥാന്‍ മൂന്നാമത് നില്‍ക്കുന്നു. ശ്രീലങ്ക 777ഉം വെസ്റ്റ്ഇന്‍ഡീസ് 744ഉം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha