ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഇന്ന് ഡല്‍ഹിയില്‍

ആദ്യ ഏകദിനത്തിലെ മികച്ച വിജയം തുടരാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ തുടര്‍ തോല്‍വികളുടെ നാണക്കേട് വിജയംകൊണ്ട് മായ്ക്കാനാകും കിവീസ് ഇറങ്ങുക.ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മയുടെ 150ാംമത്തെ ഏകദിന മല്‍സരം കൂടിയാണിത്. ആദ്യ മല്‍സരത്തിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മല്‍സരത്തിലെ ടീമില്‍നിന്നും കാര്യമായ മാറ്റങ്ങളൊന്നും ഇന്ത്യന്‍ ടീമില്‍ വരുത്തിയിട്ടില്ല. ഇന്ത്യക്കുവേണ്ടി ആദ്യ ഏകദിന മല്‍സരം കളിച്ച് മാന്‍ ഓഫ് ദ മാച്ചായി മാറിയ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
ആദ്യ മല്‍സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ന്യൂസിലന്‍ഡ് ടീമിനെ ചെറുതായി കാണാനാകില്ല. ഏകദിന മല്‍സരങ്ങളില്‍ ഒറ്റക്കു മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ കിവീസ് നിരയിലുണ്ട്. ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില് ഫോമിലേക്കുയര്‍ന്നാല്‍ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യ വിയര്‍ക്കേണ്ടി വരും. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും ഇന്ത്യന്‍ പിച്ചിലെ പരിചയസമ്പന്നനായ റോസ് ടെയ്‌ലറും ഫോമിലേക്കുയര്‍ന്നാല്‍ ഏതു വമ്പന്‍ ടീമിനേയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരായി കിവീസ് മാറും. മധ്യ നിരക്കു കരുത്തു പകരാന്‍ ഓള്‍ റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സനും വിക്കറ്റ് കീപ്പര്‍ ക്രിസ് റോഞ്ചിയും കിവീസ് നിരയിലുണ്ടാകും. ബൗളിങ്ങില്‍ ട്രന്റ് ബോള്‍ട്ടിന്റെ അഭാവം കിവീസ് നിരയെ ബാധിച്ചിട്ടുണ്ട്.
സ്പിന്നര്‍ മിച്ചല്‍ സാന്റര്‍ ബാറ്റിങില്‍ തിളങ്ങിയില്ലെങ്കിലും ബൗളിങില്‍ മികച്ച പ്രകടനം നടത്തിയതും ടീമിന് പ്രതീക്ഷയേകുന്നുണ്ട്. പനിയെത്തുടര്‍ന്ന് സുരേഷ് റെയ്‌ന രണ്ടാം ഏകദിനത്തിലും ഇന്ത്യക്കായി ഇറങ്ങില്ല. നീണ്ട ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ മടങ്ങിയെത്തിയ റെയ്‌ന ഇന്നലെ ബാറ്റിങ് പ്രാക്ടീസ് നടത്തിയെങ്കിലും പൂര്‍ണ ഫിറ്റ്‌നസിലേക്കെത്താത്തിനാല്‍രണ്ടാം മല്‍സരത്തിലും ഇറക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്‌ലിയുടെപ്രകടനംഇന്ത്യന്‍ ഇന്നിങ്‌സിന് നിര്‍ണായകമാകും.
https://www.facebook.com/Malayalivartha