ഇന്ത്യാ-ന്യൂസീലാന്റ് ഏകദിനത്തിലെ അംപയറുടെ കൈയിലെ ഉപകരണം എന്തിന്!

കഴിഞ്ഞ രണ്ട് ഇന്ത്യാ-ന്യൂസീലാന്റ് ഏകദിന മത്സരങ്ങളും കണ്ട എല്ലാ ക്രിക്കറ്റ് പ്രേമികളും ഒരു പോലെ ചോചിക്കുന്ന സംശയമാണ് അംപയറുടെ കൈയിലെ ആ ഉപകരണത്തിനെ പറ്റി. നിങ്ങള്‍ക്കുമുണ്ടോ ആ സംശയം? എങ്കില്‍ ഇനി ആലോചിച്ച് തല പുകയ്‌ക്കേണ്ട.
ഓസ്‌ട്രേലിയന്‍ അംപയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡാണ് തന്റെ ഇടതു കൈയില്‍ ഒരു ഉപകരണവുമായി ഗ്രൗണ്ടില്‍ എത്തിയത്. ഇതാദ്യമായി അല്ല ഓസ് ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് കളിക്കിടയില്‍ ഇത്തരമൊരു ഉപകരണം ഉപയോഗിക്കുന്നത്. ഒന്നോര്‍ത്തു നോക്കൂ, കഴിഞ്ഞ ലോക ട്വന്റി ട്വന്റി ചാമ്പ്യന്‍ഷിപ്പിലും ബ്രൂസ് ഈ ഉപകരണം ഉപയോഗിച്ചിരുന്നില്ലേ?
ഫോര്‍ആാം ഷീല്‍ഡ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഇടതു കൈയ്യില്‍ ബെല്‍റ്റ് ഉപയോഗിച്ചു ഭദ്രമായി കെട്ടിയിട്ട ഗ്ലാസ് ചട്ടയുടെ രൂപത്തിലാണ് ഫോര്‍ആാം ഷീല്‍ഡ്.
ഇനി എന്തിനുവേണ്ടിയാണിതുപയോഗിക്കുന്നതെന്ന് പറയാം. ബാറ്റ്‌സ്മാനില്‍ നിന്നും പൊടുന്നനെയുണ്ടാകുന്ന അപകടകരമായ സ്‌ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളിന്‍ നിന്നും അംബയിറ് സ്വയം രക്ഷപ്പെടാനുള്ള സുരക്ഷാ കവചമാണിത്.
വലതു കൈ കളിക്കാര്‍ക്ക് സിഗ്നല്‍ നല്‍കുന്നതിനായി ഉപയോഗിക്കുന്നതിനാലാണ് ഇടതു കൈയില്‍ ഫോര്‍ആാംഷീല്‍ഡ് ധരിക്കുന്നത്.
നേരത്തെ ഇന്ത്യ-ഓസട്രേലിയ ഏകദിന മത്സരത്തില്‍ അംപയര്‍ ജോണ്‍ വാര്‍ഡ് സുരക്ഷക്കായി ഹെല്‍മറ്റ് ധരിച്ചത് വാര്‍ത്തയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ 53 കാരനായ ആസ്‌ട്രേലിയന്‍ അംപയര്‍ വാര്‍ഡ രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നത്.
https://www.facebook.com/Malayalivartha