സ്പിന്നില്‍ കുരുങ്ങി ഇംഗ്ലണ്ട് വീണു, ഇന്ത്യയ്ക്ക് 246 റണ്‍സിന്റെ ജയം, കോലി മാന്‍ ഓഫ് ദ മാച്ച്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 246 റണ്‍സിന്റെ മികച്ച വിജയം. 405 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 158 റണ്‍സില്‍ ഇന്ത്യ എറിഞ്ഞു വീഴ്ത്തി. സ്പിന്നര്‍മാരായ അശ്വിനും ജയന്ത് യാദവും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ജഡേജയും ഷമിയും കിയാവ് തെളിയിച്ചു.
രാജ്‌കോട്ടിലെ ഒന്നാം ടെസ്റ്റില്‍ കാഴ്ചവെച്ച പോരാട്ടവീര്യം ഇംഗ്ലണ്ടിന് വിശാഖപട്ടണത്ത് കൈമോശം വന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 200 റണ്‍സിന്റെ ലീഡ് വഴങ്ങിയ അവര്‍ ഒരിക്കല്‍പോലും ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തിയില്ല.
വിജയത്തോടെ ഇന്ത്യ 1 - 0 ന്റെ ലീഡ് പിടിച്ചെടുത്തു. പരമ്ബരയില്‍ ഇനിയും 3 ടെസ്റ്റുകള്‍ കൂടിയുണ്ട്.
സ്പിന്നെന്നും ഫാസ്റ്റെന്നും വ്യത്യാസമില്ലാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ തിളങ്ങിയ ടെസ്റ്റാണിത്. 405 റണ്‍സിന്റെ ഏതാണ്ട് അസാധ്യമായ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 158 റണ്‍സില്‍ പിടിച്ചുനിര്‍ത്തി. 246 റണ്‍സിന്റെ വിജയം. ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ വിജയതാരമായി. ഒന്നാം ഇന്നിംഗ്‌സില്‍ 5 വിക്കറ്റും 70 റണ്‍സും. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും 3 വിക്കറ്റോടെ ബൗളിംഗില്‍ തിളങ്ങി. അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവ് ബാറ്റിംഗിലും ബൗളിംഗിലും രണ്ടിന്നിംഗ്‌സിലും തിളങ്ങി എന്നതാണ് പ്രധാനപ്പെട്ട കാര്യം. രണ്ടിന്നിംഗ്‌സിലുമായി അമ്ബതോളം റണ്‍സടിച്ച യാദവ് നാല് വിക്കറ്റും വീഴ്ത്തി.
ജഡേജയും മിന്നിഇടംകൈ സ്പിന്നര്‍ രവീന്ദ്ര ജഡേജയും മോശമാക്കിയില്ല. ഇംഗ്ലണ്ട് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റായ അലിസ്റ്റര്‍ കുക്കിനെ ജഡേജ ഇന്നലെത്തെ അവസാന പന്തില്‍ വീഴ്ത്തിയതോടെയാണ് കല്‍ഇന്ത്യയ്ക്ക് അനുകൂലമായത്. ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറിയും നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ട് ഇന്നിംഗ്‌സുകളിലും കോലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
https://www.facebook.com/Malayalivartha