പന്തെറിഞ്ഞത് മണിക്കൂറില്‍ 173.8 കിലോമീറ്റര്‍ വേഗത്തില്‍!എന്നിട്ടും ലോകറെക്കോര്‍ഡ് തിരുത്താനായില്ല

ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ഡേവിഡ് വൈസ് പോലും താനെറിഞ്ഞ പന്തിന്റെ വേഗം കണ്ട് ഞെട്ടിപ്പോയി. മണിക്കൂറില്‍ 173.8 കിലോ മീറ്റര്‍ സ്പീഡ്. സാധാരണയായി 130 കിലോ മീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന വൈസ് ഇത്തരമൊരു പന്തെറിയുമെന്ന് ആരും വിശ്വസിക്കില്ല. എന്തിന് വൈസ് പോലും വിശ്വസിച്ചില്ല. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ടി-20 ലീഗ് മത്സരത്തില്‍ നൈറ്റ്‌സും ടൈറ്റനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം.
ടൈറ്റന്റെ താരമായ വൈസ് തന്റെ മൂന്നാം ഓവറിലെ അവസാന പന്തിലാണ് റെക്കോര്‍ഡ് വേഗം സൃഷ്ടിച്ചതെന്ന് ടെലിവിഷന്‍ സ്‌ക്രീനില്‍ രേഖപ്പെടുത്തിയത്. വൈസിന്റെ പന്ത് 173.8 കിലോ മീറ്റര്‍ സ്പീഡുണ്ടായിരുന്നുവെന്നാണ് ടെലിവിഷനില്‍ കാണിച്ചത്. അത് സത്യമായിരുന്നെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്താവണമായിരുന്നു.എന്നാല്‍ സംഗതി സ്പീഡ് ഗണ്ണിലെ സാങ്കേതികത്തകരാറാണെന്ന് പിന്നീട് വിശദീകരിച്ചതോടെ കണ്‍ഫ്യൂഷന്‍ മാറി. മുമ്പ് മോണി മോര്‍ക്കല്‍ എറിഞ്ഞ പന്തും സ്പീഡ് ഗണ്ണില്‍ ഇതുപോലെ 173.9 കിലോ മീറ്റര്‍ വേഗം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. സംഗതി എന്തായാലും വൈസ് ഹാപ്പിയാണ്. താനൊരു ഫാസ്റ്റ് ബൗളറായകാര്യം ഇപ്പോഴാണ് അറിയുന്നതെന്നാണ് വൈസ് ട്വിറ്ററില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha