കോഹ്ലിയെ ടീമില്‍നിന്നു പുറത്താകുമായിരുന്നു, ധോണിയും ഞാനും തടഞ്ഞില്ലായിരുന്നെങ്കില്‍; സെവാഗിന്റെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിയെ ടീമില്‍നിന്നു നേരത്തെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റേതാണ് ഈ വെളിപ്പെടുത്തല്‍.
2011ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ കോഹ്ലിയുടെ ശരാശരി 10.75 റണ്‍സ് ആയിരുന്നു. തുടര്‍ന്ന് വിരാടിനെ പുറത്താക്കി രോഹിത് ശര്‍മയെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ അന്ന് നായകനായിരുന്ന ധോണിയും ഉപനായകനായിരുന്ന താനും കോഹ്ലിക്കുവേണ്ടി ശക്തമായി വാദിച്ചെന്നും ടീമില്‍ കോഹ്ലിയുടെ സ്ഥാനമുറപ്പിച്ചെന്നും സെവാഗ് പറയുന്നു.
തുടര്‍ന്ന് മൂന്നാം ടെസ്റ്റ് കളിച്ച വിരാട് 44, 75 എന്നിങ്ങനെ റണ്‍സ് നേടി ഫോമിലേക്ക് തിരിച്ചുവന്നു. അടുത്ത ടെസ്റ്റില്‍ കോഹ്ലി തന്റെ കന്നി സെഞ്ചുറി നേടുകയും ചെയ്തു. മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റിന്റെ കമന്ററിക്കിടെയാണ് സെവാഗിന്റെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha