ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 400 റണ്‍സിന് ഓള്‍ ഔട്ട്

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 400 റണ്‍സിന് പുറത്തായി. ജോസ് ബട്ട്‌ലര്‍(76), ജേക്കബ് ബാള്‍(31) എന്നിവര്‍ മാത്രമാണ് ഇന്ന് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഇന്ത്യന്‍ ബൗളര്‍ രവിചന്ദ്ര അശ്വിന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തിട്ടുണ്ട്. കെ.എല്‍ രാഹുലിന്റെ(24) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മുരളി വിജയും ചേത്വേശ്വര്‍ പൂജായരയുമാണ് ക്രീസില്‍.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ കെന്റ് ജെന്നിങ്‌സിന്റെ ഇന്നിങ്‌സാണ്(112) ഇംഗ്ലണ്ടിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha