ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ബാറ്റിംഗ് ശരാശരി 50 റണ്‍സിന് മുകളിലുള്ള ഏകതാരമായി കൊഹ്ലി

ഇന്ത്യന്‍ ടെസ്റ്റ് ടീം നീയകന്‍ വിരാട് കൊഹ്ലി സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഏകദിനട്വന്റി20 ബാറ്റ്‌സ്മാനായാണ് വിലയിരുത്തപ്പെടുന്നത്. അപ്പോഴും ടെസ്റ്റില്‍ ജോ റൂട്ടിനും കെയ്ന്‍ വില്യാംസണും സ്റ്റീവന്‍ സ്മിത്തിനും പിന്നില്‍ മാത്രമാണ് കളിവിദഗ്ധര്‍ കൊഹ്ലിയെ പരിഗണിച്ചിരുന്നത്. എന്നാലിപ്പോള്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മറ്റാര്‍ക്കും നേടാനാവാത്ത അനുപമ നേട്ടത്തിന്റെ അമരത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ബാറ്റിംഗ് ശരാശരി 50 റണ്‍സിന് മുകളിലുള്ള ഏകതാരമാണ് വിരാട് കൊഹ്ലിയിപ്പോള്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനും. മുംബൈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും സെഞ്ചുറി പിന്നിട്ടതോടെയാണ് കൊഹ്ലിയുടെ ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി 50 പിന്നിട്ടത്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി, മുരളി വിജയ് എന്നിവരുടെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാം ദിനം കളിനിര്‍ത്തുമ്‌ബോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴിന് 451 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കേ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ ലീഡാണ് ഇപ്പോഴുള്ളത്.
136 റണ്‍സ് നേടിയ വിജയ് പുറത്തായി. 147 റണ്‍സോടെ കോഹ്ലി ക്രീസിലുണ്ട്. 30 റണ്‍സോടെ ജയന്ത് യാദവും പുറത്താകാതെ നില്‍ക്കുന്നു. ഇംഗ്ലണ്ടിന് വേണ്ടി മൊയിന്‍ അലി, ആദില്‍ റഷീദ്, ജോ റൂട്ട് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.
50.7 ആണ് ഇപ്പോഴും ക്രീസിലുള്ള കൊഹ്ലിയുടെ ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി. ഏകദിനത്തില്‍ 52.93 റണ്‍സ് ശരാശരിയുള്ള കൊഹ്ലിക്ക് ട്വന്റി20യില്‍ 57.13 ബാറ്റിംഗ് ശരാശരിയുണ്ട്.
https://www.facebook.com/Malayalivartha