തുടര്‍ച്ചയായി 17 ടെസ്റ്റ് വിജയം; അഞ്ചാം പരമ്പരയും നേടി റെക്കോര്‍ഡിട്ട് ഇന്ത്യ

നാലാം ടെസ്റ്റില്‍ ഇന്നിങ്സിനും 36 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ചാം ദിനം കളിയാരംഭിച്ചപ്പോള്‍ ആറിന് 182 എന്ന നിലയിലായിരുന്നും ഇംഗ്ലണ്ട്. ഏഴ് ഓവര്‍ പിന്നിടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമാവുകയായിരുന്നു. നായകന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യയുടേത്. കോലി തന്നെയാണ് കളിയിലെ കേമനും.
ഇന്നിങ് ജയത്തോടെ പരമ്പര സ്വന്തമാക്കുന്നതിന് ഇന്ത്യയ്ക്ക് തുണയായത് നായകന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയാണ്. ഒന്നാം ഇന്നിങ്സില്‍ 340 പന്തില്‍ 25 ഫോറും ഒരു സിക്സറും ഉള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇരട്ട സെഞ്ചുറി.
രണ്ട് ഇന്നിങ്സുകളിലായി 12 വിക്കറ്റ് നേടിയ അശ്വിനാണ് ഇംഗ്ലണ്ട് നിരയെ എറിഞ്ഞ് തകര്‍ത്തത്. അശ്വിന്റെ സ്പിന്നിങ് തന്ത്രങ്ങള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് താരങ്ങള്‍ മുട്ടു മടക്കുകയായിരുന്നു. 167 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ 12 വിക്കറ്റ് നേടിയത്. അശ്വിന്റെ ഇരുപത്തിനാലാം അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് സ്വന്തമാക്കിയതും അശ്വിനാണ്.
എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. കോലിയുടെ ഇരട്ട സെഞ്ചുറിക്ക് പുറമെ എട്ടാം വിക്കറ്റ് കൂട്ടു കെട്ടില്‍ ജയന്ത് യാദവ് നേടിയ കന്നി സെഞ്ചുറിയും വിജയത്തില്‍ നിര്‍ണായകമായി. മുരളി വിജയിയും സെഞ്ചുറി നേടി. ഒന്നാം ഇന്നിങ്സില്‍ 631 ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍.
https://www.facebook.com/Malayalivartha