ഒമ്പത് പേര്‍ നേടിയത് പൂജ്യം, എങ്കിലും ടീം ജയിച്ചു

എട്ട് പേരും പൂജ്യത്തിന് പുറത്തായിട്ടും ഒരു ടീം വിജയിക്കുക. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ റെക്കോര്‍ഡ് പിറന്നത് മുമലാംഗയും ഈസ്‌റ്റേണ്‍സും തമ്മില്‍ നടന്ന ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍19 നാഷണല്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ്.
മുമലാംഗയുടെ ഓപ്പണറായ ഷാനിയ ലീ സ്വാര്‍ട്ട് 86 പന്തില്‍ നേടിയ 160 റണ്‍സാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മുമലാംഗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയപ്പോള്‍ എതിര്‍ ടീമായ ഈസ്‌റ്റേണ്‍സിന് വെറും 127 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. മുമലാംഗയുടെ ഇന്നിങ്‌സില്‍ എട്ട് പേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ പത്താം നമ്ബറിലിറങ്ങിയ ഫിരി റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
സ്വാര്‍ട്ടിന്റെ 160 റണ്‍സ് കൂടാതെ ബാക്കി ഒമ്ബത് റണ്‍സ് എക്‌സ്ട്രാ റണ്ണായും ലഭിച്ചു.
ടീം മുഴുവന്‍ പരാജയപ്പെട്ടിടത്ത് 18 ഫോറും 12 സിക്‌സുമായാണ് സ്വാര്‍ട്ട് തന്റെ ബാറ്റിങ് കരുത്ത് പുറത്തെടുത്തത്. 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്വാര്‍ട്ട് ബൗളിങ്ങിലും തിളങ്ങി.
തന്റെ ടീമിന്റെ ആകെ സ്‌കോറിന്റെ 95% സംഭാവന ചെയ്തത് സ്വാര്‍ട്ടാണ്. 2014 ലോക ട്വന്റിട്വന്റി ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണായിരുന്നു ഇക്കാര്യത്തില്‍ ഇതുവരെ മുന്നില്‍. ന്യൂസിലന്‍ഡിന്റെ ആകെ സ്‌കോറിന്റെ 70 ശതമാനാമണ് അന്ന് വില്ല്യംസണ്‍ കുറിച്ചത്.
ഒപ്പം പുരുഷന്മാരുടെ അന്താരാഷ്ട്ര ട്വന്റിട്വന്റിയില്‍ ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിന്റെ പേരിലുള്ള 156 റണ്‍സിന്റെ റെക്കോര്‍ഡ് സ്‌കോറും പിന്നിടുന്ന ഇന്നിങ്‌സാണ് സ്വാര്‍ട്ട് കാഴ്‌ച്ചെവെച്ചത്. 2013 ഐ.പി.എല്ലില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി ക്രിസ് ഗെയ്ല്‍ നേടിയ 175 റണ്‍സിനരികിലെത്താനും സ്വാര്‍ട്ടിന് കഴിഞ്ഞു.
https://www.facebook.com/Malayalivartha