ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയായി കരുണ്‍ നായര്‍ ചരിത്രം കുറിച്ച് മുന്നോട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ചരിത്രം കുറിച്ച് മലയാളി താരം. ചെന്നൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ മലയാളി താരം കരുണ്‍ നായര്‍ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചു. കരുണിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. 183 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെട്ടതാണ് കരുണിന്റെ മനോഹര ഇന്നിംഗ്‌സ്. ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമാണ് 25 കാരനായ കരുണ്‍. ഇന്ന് വ്യക്തിഗത സ്‌കോര്‍ 99 ല്‍ നില്‍ക്കെ ബെന്‍സ്‌റ്റോക്‌സിന്റെ പന്ത് ബൗണ്ടറിയിലേക്ക് കടത്തിയാണ് കരുണ്‍ മൂന്നക്കം കടന്നത്. 227 റണ്‍സുമായി കരുണ്‍ ബാറ്റിംഗ് തുടരുകയാണ്. തന്റെ മൂന്നാം ടെസ്റ്റിലാണ് കരുണ്‍ നായര്‍ കന്നി സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നത്.
കര്‍ണാടകത്തിന്റെ മലയാളിതാരമാണ് കരുണ്‍ നായര്‍. കരുണിന് അഭിനന്ദം അര്‍പ്പിച്ച് പ്രശസ്ത കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ രംഗത്തെത്തി. നവംബര്‍ 26 ന് ആരംഭിച്ച മൊഹാലി ടെസ്റ്റിലാണ് കരുണ്‍ അരങ്ങേറ്റം കുറിച്ചത്. മത്സരത്തില്‍ വെറും നാല് റണ്‍സ് നേടാനെ കരുണിന് സാധിച്ചുള്ളൂ. മുംബൈ ടെസ്റ്റിലും താരത്തിന് തിളങ്ങാനായില്ല. 13 റണ്‍സ് മാത്രമായിരുന്നു സമ്ബാദ്യം. അതിനുള്ള പ്രായശ്ചിത്തമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 477 നെതിരെ മികച്ച രീതിയില്‍ മുന്നേറാന്‍ ഇന്ത്യയ്ക്ക് സഹായകമായത് കരുണും രാഹുലും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ഇരുവരും 161 റണ്‍സാണ് ചേര്‍ത്തത്. അഞ്ചാം വിക്കറ്റില്‍ മുരളി വിജയ്‌ക്കൊപ്പം 63 റണ്‍സും കരുണ്‍ ചേര്‍ത്തു. ഇന്ന് നാലുവിക്കറ്റിന് 396 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്‌ബോള്‍ അഞ്ച് വിക്കറ്റിന് 451 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യ്ക്ക് 42 റണ്‍സ് കൂടി മതി.
https://www.facebook.com/Malayalivartha