സച്ചിന് ഇന്ന് പിറന്നാൾ മധുരം ; സച്ചിന്റെ പേരിലുള്ള ഏകദിന റെക്കോര്‍ഡ് തകര്‍ത്താല്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനം

തന്റെ പേരിലുള്ള ഏകദിന റെക്കോര്‍ഡ് തകര്‍ത്താല്‍ വിരാട് കൊഹ്ലിക്ക് സമ്മാനമായി ഷാംപെയ്ന്‍ നൽകുമെന്ന് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർ. ഏകദിന ക്രിക്കറ്റിലെ 49 സെഞ്ച്വറി റെക്കോര്‍ഡ് മറികടന്ന് അന്‍പത് സെഞ്ച്വറി അടിച്ചാല്‍ സമ്മാനമായി ഷാംപെയ്ന്‍ അയച്ചുകൊടുക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സച്ചിന്‍ മറുപടി നൽകിയത്. കൊല്‍ക്കത്തയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ കോഹ്ലിയുടെ സാന്നിധ്യത്തിലായിരുന്നു സച്ചിന്റെ വാഗ്ദാനം.
എന്നാൽ 'എന്റെ റെക്കോര്‍ഡ് തകര്‍ത്താല്‍ ഷാംപെയ്ന്‍ ബോട്ടില്‍ അയച്ചുകൊടുക്കുകയല്ല ചെയ്യുക, മറിച്ച് ഷാംപെയിനുമായി കോഹ്ലിയെ നേരില്‍ കണ്ട് റെക്കോര്‍ഡ് തകര്‍ത്ത സന്തോഷം പങ്കുവയ്‌ക്കുകയായിരിക്കുമെന്ന് സച്ചിന്‍ മറുപടി നൽകി.
ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് നാല്‍പത്തിയഞ്ചാം പിറന്നാള്‍. 1998ലെ പിറന്നാള്‍ദിനത്തില്‍ ഇന്ത്യയുടെ ഷാര്‍ജ കപ്പ് നേട്ടത്തിന് സഹായകരമായ ആ വിഖ്യാത സെഞ്ചുറിയുടെ ഇരുപതാം വാര്‍ഷികവും ഇന്നാണ്. അതേസമയം സച്ചിന്റെ പിറന്നാല്‍ ദിനമായ ഇന്ന് കൊഹ്ലി അദ്ദേഹത്തെ അഭിനന്ദിച്ചു. 'ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് സച്ചിന്റെ ബാറ്റിംഗ് കണ്ടാണ്, കരിയറില്‍ സച്ചിന്റെ സ്വാധീനം വളരെ വലുതാണെന്നും''സച്ചിനൊപ്പം ക്രീസിലും ഡ്രസിംഗ് റൂമിലും ഒരുമിച്ചുണ്ടായത് ജീവിതത്തിലെ വലിയഭാഗ്യമാണെന്നും കോഹ്ലി പറഞ്ഞു.
സച്ചിന്റെ ആദ്യകാല പ്രകടനവും കൊഹ്ലിയുടെ പ്രകടനവും തമ്മില്‍ താരതമ്യം ചെയ്‌താല്‍ ഏകദിനത്തില്‍ സച്ചിന്‍ 177 മത്സരങ്ങളില്‍ നിന്ന് നേടിയത് 5,211 റണ്‍സും 12 സെഞ്ച്വറിയും ആയിരുന്നു. എന്നാല്‍ വിരാട് കോലി 177 ഏകദിനത്തില്‍ നിന്ന് നേടിയത് 7692 റണ്‍സും 27 സെഞ്ച്വറിയുമാണ്. ടെസ്റ്റ് ക്യാപ്ടന്‍ എന്ന നിലയില്‍ സച്ചിന്‍ 19 ടെസ്റ്രില്‍ 1000 റണ്‍സ് തികച്ചപ്പോള്‍ കൊഹ്ലിക്ക് 1000 തികയ്ക്കാന്‍ വേണ്ടി വന്നത് വെറും 17 ടെസ്റ്റാണ്. ഏകദിനത്തില്‍ കോഹ്‌ലിയെക്കാള്‍ മുന്നിലുള്ളത് സച്ചിന്‍ മാത്രമാണ്. 49 സെഞ്ചുറികള്‍ ഉള്‍പ്പെടെ 463ഏകദിനത്തില്‍ നിന്ന് 18,426റണ്‍സാണ് സച്ചിന്‍ റെക്കോര്‍ഡ് ബുക്കില്‍ ചേര്‍ത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha