രാമച്ചിയിൽ ഭീതി പരത്തി പുലിയുടെ സാന്നിധ്യം.... സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു

കേളകത്ത് രാമച്ചിയിൽ ഭീതി പരത്തി പുലിയുടെ സാന്നിധ്യം. അടയ്ക്കാത്തോട്-രാമച്ചി റോഡിലെ പള്ളിവാതുക്കൽ സ്കറിയയുടെ റബർ തോട്ടത്തിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. തോട്ടം പാട്ടത്തിനെടുത്ത് വെട്ടുന്ന മഠത്തിൽ മനു, വിനു എന്നിവർ സ്ഥാപിച്ച സി.സി.ടി.വിയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. പുലർച്ച 2.30നാണ് സഹോദരങ്ങളായ ഇവർ റബർ ടാപ്പിങ്ങിനായി വരുന്നത്.
എന്നാൽ, പനിയായതിനാൽ ടാപ്പിങ് നടത്താനെത്തിയില്ല. കാമറക്ക് മുന്നിൽ പുലിപെട്ടതോടെ ഇവർക്ക് നോട്ടിഫിക്കേഷൻ വന്നു. പരിശോധിച്ചപ്പോൾ പുലിയുടെ ദൃശ്യം കാണുകയുമായിരുന്നു.
മുമ്പ് പ്രദേശത്ത് വന്യമൃഗ ആക്രമണം കൂടിയപ്പോള്‍ കാമറകള്‍ സ്ഥാപിക്കുകയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. രാമച്ചി ഗ്രാമവാസികള്‍ സഞ്ചരിക്കുന്ന റോഡിന് സമീപത്തായാണ് പുലിയുടെ സാന്നിധ്യം പതിവാകുന്നത്.
https://www.facebook.com/Malayalivartha





















