ഫുട്‌ബോള്‍ താരം എം പി സക്കീര്‍ സ്വന്തം വീട് ഐസൊലേഷന്‍ വാര്‍ഡ് ആക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു രംഗത്തെത്തി

മുന്‍ ഇന്ത്യന്‍ താരവും ബ്ലാസ്‌റ്റേഴ്‌സ് താരവുമായ എം പി സക്കീര്‍ അദ്ദേഹത്തിന്റെ മലപ്പുറത്തെ അരീക്കോട് പത്തനാപുരത്ത് ഉള്ള വസതി
ഐസൊലേഷന്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കോ അല്ലെങ്കില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പോലീസ്/ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ ഉപയോഗിക്കാന്‍ വിട്ടുനല്‍കാമെന്ന് അറിയിച്ചു.
ഭാര്യ പ്രസവത്തിന് പോകുന്നതുകൊണ്ട് വീട് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമായതിനാല്‍ ഇപ്പോഴത്തെ സ്ഥിതിവിശേഷം കണക്കിലെടുത്ത് ഭാര്യയുമായി ഡിസ്‌കസ് ചെയ്ത ശേഷമാണ് വീട് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചതത്രേ.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരു താരം എന്ന നിലയില്‍ മലപ്പുറം ജില്ലയിലും കേരളത്തിലും ഇത് വലിയ ഒരു മാതൃക തന്നെയാണ്.
https://www.facebook.com/Malayalivartha