പരിശീലനത്തായി എത്തുന്നതിനിടെ റോബർട്ട് ലെവൻഡോസ്‌കിയുടെ വാച്ച് മോഷണം പോയി; നഷ്ടപ്പെട്ടത് 56 ലക്ഷം രൂപ വിലമതിക്കുന്ന

ഗ്രൗണ്ടിലേക്ക് പരിശീലനത്തായി എത്തുന്നതിനിടെ സ്പാനിഷ് ടീം ബാഴ്സലോണയുടെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയുടെ വാച്ച് മോഷണം പോയതായി റിപ്പോർട്ട്. 56 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് മോഷണം പോയിരിക്കുന്നത്. ഗ്രൗണ്ടിലെത്തി കാറിൻ്റെ വിൻഡോ താഴ്ത്തി ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെ ലെവൻഡോവ്സ്കിയുടെ കയ്യിൽ നിന്ന് വാച്ച് ഊരിക്കൊണ്ടുപോവുകയാണ് ചെയ്തത്. മോഷ്ടാവിനെ ഉടൻ തന്നെ പൊലീസ് പിടികൂടുകയും ചെയ്തു.
https://www.facebook.com/Malayalivartha