ലയണല്‍ മെസി ഇല്ലാതെ അര്‍ജന്റീനയുടെ വിജയക്കുതിപ്പ്..

ലയണല്‍ മെസി ഇല്ലാതെ അര്‍ജന്റീനയുടെ വിജയക്കുതിപ്പ്. ഉറുഗ്വേയെ ഒറ്റ ഗോളിന് വീഴ്ത്തി ലോകചാമ്പ്യന്‍മാര്‍ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയ്ക്ക് അരികെയെത്തി.
പരുക്ക് കാരണം പ്രധാന മുന്നേറ്റക്കാരായ മെസി, ലൗതാരോ മാര്‍ട്ടിനെസ്, പൗലോ ഡിബാല എന്നിവരില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ഇരുപത്തിമൂന്നുകാരന്‍ തിയാഗോ അല്‍മാഡയാണ് തകര്‍പ്പന്‍ ഗോളിലൂടെ ജയമൊരുക്കിയത്. 'ഒരാളില്ലെങ്കില്‍ മറ്റൊരു താരം ഉയര്‍ന്നുവരും' എന്നായിരുന്നു പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ പ്രതികരണം.
13 കളി പൂര്‍ത്തിയായപ്പോള്‍ 28 പോയിന്റുമായി ഒന്നാമതാണ് അര്‍ജന്റീന. വെനസ്വേലയെ 2-1ന് മറികടന്ന ഇക്വഡോറാണ് (22) രണ്ടാമത്. ബ്രസീല്‍ (21) മൂന്നും ഉറുഗ്വേ (20) നാലും പരാഗ്വേ (20) അഞ്ചും കൊളംബിയ (19) ആറും സ്ഥാനത്തുണ്ട്.
രണ്ടാംപകുതിയിലാണ് വിങ്ങറായ അല്‍മാഡ വിജയഗോള്‍ നേടിയത്. ബോക്സിന് പുറത്തുനിന്ന് സമയമെടുത്ത് പായിച്ച ഉജ്വല ക്ലോസ്റേഞ്ച് ചാടിപ്പിടിക്കാന്‍ ഉറുഗ്വേന്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റോച്ചെറ്റിന് പറ്റിയില്ല. പരിക്കുസമയം നികോളാസ് ഗോണ്‍സാലെസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അര്‍ജന്റീന പത്തുപേരുമായി കളി പൂര്‍ത്തിയാക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha