നൈജീരിയ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.. ആതിഥേയരായ അര്‍ജന്റീന അണ്ടര്‍20 ലോകകപ്പില്‍നിന്ന് പുറത്ത്...
ആതിഥേയരായ അര്‍ജന്റീന അണ്ടര്‍20 ലോകകപ്പില്‍നിന്ന് പുറത്ത്... നൈജീരിയ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക.് ഏകപക്ഷീയമായ രണ്ടു ഗോളിന് നൈജീരിയയോടാണ് ആറു തവണ ചാമ്പ്യന്മാരായ അര്‍ജന്റീന ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്.
രണ്ടാം പകുതിയില്‍ പിറന്ന രണ്ട് ഗോളുകളാണ് ഹാവിയന്‍ മഷറാനോ പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ ക്വാര്‍ട്ടറിലേക്കുള്ള വഴിമുടക്കിയത്. മത്സരത്തിന്റെ 61ാം മിനിറ്റില്‍ ഇബ്രാഹിം ബെജി മുഹമ്മദും രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ റില്‍വാനു സാര്‍കിയുമാണ് നൈജീരിയക്കായി ഗോളുകള്‍ നേടിയത്.
അര്‍ജന്റീനിയന്‍ ആരാധകര്‍ തിങ്ങിനിറഞ്ഞ സാന്‍ ജ്യുവന്‍ സ്റ്റേഡിയത്തില്‍ പന്തടക്കത്തിലും ഷോട്ടുകളിലും ടീം ബഹുദൂരം മുന്നില്‍നിന്നെങ്കിലും ഗോള്‍ മാത്രം കണ്ടെത്താനായില്ല. ഇമ്മാനുവല്‍ ഉമേയുടെ തകര്‍പ്പന്‍ പാസില്‍നിന്നായിരുന്നു ഇബ്രാഹിമിന്റെ ഗോള്‍. ഗോള്‍കീപ്പര്‍ ഫെഡറിക്കോ ഗെര്‍ത്ത് ഗോമസ് ഈസമയം കാഴ്ചക്കാരന്റെ റോളിലായിരുന്നു. പകരക്കാരനായി വന്ന ഹാലിരു സാര്‍ക്കിയാണ് രണ്ടാം ഗോള്‍ നേടിയത്. ആതിഥേയ രാജ്യം എന്ന നിലക്കാണ് അര്‍ജന്റീന കളിക്കാനെത്തിയത്. ലോകകപ്പ് ഇന്തോനേഷ്യയില്‍ നിന്ന് അര്‍ജന്റീനയിലേക്ക് മാറ്റിയതോടെ ആതിഥേയരായി കളിക്കാന്‍ അവര്‍ യോഗ്യത നേടി.
"
https://www.facebook.com/Malayalivartha