ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ടോട്ടനം ഹോട്ട്‌സ്പറിന്റെ പുതിയ പരിശീലകനായി സ്‌കോട്ടിഷ് ചാമ്പ്യന്മാരായ സെല്‍റ്റിക് എഫ്‌സിയുടെ അമരക്കാരന്‍ ആന്‍ജെ പോസ്റ്റെകോഗ്ലു എത്തുന്നു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ടോട്ടനം ഹോട്ട്‌സ്പറിന്റെ പുതിയ പരിശീലകനായി സ്‌കോട്ടിഷ് ചാമ്പ്യന്മാരായ സെല്‍റ്റിക് എഫ്‌സിയുടെ അമരക്കാരന്‍ ആന്‍ജെ പോസ്റ്റെകോഗ്ലു എത്തുന്നു.
കരാറിലെ വ്യവസ്ഥകള്‍ ഉറപ്പിച്ച ശേഷം പോസ്റ്റെകോഗ്ലുവിന്റെ നിയമനം ക്ലബ് ഔദ്യോഗികമായി പുറത്തുവിടും. സ്ഥിരം പരിശീലകനായ അന്റോണിയോ കോന്റെ മാര്‍ച്ചില്‍ ക്ലബ് വിട്ടതിന് ശേഷം സ്പര്‍സ് നാഥനില്ലാക്കൂട്ടമായി തുടരുന്നു.
സ്‌കോട്ടിഷ് ലീഗിലെ ട്രെബിള്‍ നേട്ടം സെല്‍റ്റിക്കിനായി സ്വന്തമാക്കിയ വ്യക്തിയാണ് ഓസീസ് പൗരനായ പോസ്റ്റെകോഗ്ലു. ഓസ്‌ട്രേലിയന്‍ ലീഗില്‍ സൗത്ത് മെല്‍ബണ്‍ ടീമിന്റെ കിരീടനേട്ടത്തിലും പോസ്റ്റെകോഗ്ലു പങ്കാളിയായിരുന്നു. ജാപ്പനീസ് ലീഗിലും പോസ്റ്റെകോഗ്ലു മുഖം കാണിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha