എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം....
എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം. അലെജാന്‍ഡ്രോ ഗര്‍നാചോയും കോബി മൈനോയുമാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്. മത്സരത്തില്‍ യുനൈറ്റഡാണ് ആദ്യം ലീഡെടുത്തത്.
30ാം മിനിറ്റില്‍ ഗര്‍നാചോയിലൂടെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നിലെത്തിയത്. ഗ്വാര്‍ഡിയോള്‍ ഗോള്‍ കീപ്പര്‍ ഒര്‍ട്ടേഗയ്ക്ക് ഹെഡ്ഡ് ചെയ്ത് നല്‍കിയ പന്ത് ഗര്‍നാചോയുടെ കാലില്‍ എത്തുകയായിരുന്നു. യുനൈറ്റഡ് 1-0 ന് മുന്നിലെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha