ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് വിജയം
തകര്‍പ്പന്‍ ഫോം തുടരുന്ന റിഷഭ് പന്തിന്റെ ബാറ്റിംഗ് മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മികച്ച സ്‌കോര്‍ നേടിയിട്ടും ബാഗ്‌ളൂരിന് മുന്നില്‍ പരാജയപ്പെട്ടു. ഡല്‍ഹി ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കിയിരിക്കെ ബാംഗ്ലൂര്‍ മറികടന്നു. ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ പ്രിഥ്വി ഷായെയും (2), ജാസന്‍ റോയിയെയും (12) പെട്ടെന്ന് നഷ്&്വംിഷ;ടമായ ഡല്‍ഹിക്ക് 34 പന്തില്‍ നിന്ന് 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സ് അടിച്ചു കൂട്ടിയ പന്ത് ഒരിക്കല്‍ക്കൂടി മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.
19 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 46 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മയും നായകന്‍ ശ്രേയസ് അയ്യരുമാണ് (32) പന്തിനെക്കൂടാതെ ഡല്‍ഹി ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. യൂസ്വേന്ദ്ര ചഹാല്‍ ബാംഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
https://www.facebook.com/Malayalivartha