ചെന്നൈ സൂപ്പര്‍കിങ്‌സിന് ഐപിഎല്‍ കിരീടം... ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ സെഞ്ച്വറിയാണ് ചെന്നൈക്ക് മൂന്നാം ഐപിഎല്‍ കിരീടം സമ്മാനിച്ചത്; ചെന്നൈ ഇതോടെ കിരീട നേട്ടങ്ങളില്‍ മുംബൈക്ക് ഒപ്പമെത്തി

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കീരിടം സ്വന്തമാക്കി. 8 വിക്കറ്റിന് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ കിരീടം സ്വന്തമാക്കിയത്. ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ സെഞ്ച്വറിയാണ് ചെന്നൈക്ക് മൂന്നാം ഐപിഎല്‍ കിരീടം സമ്മാനിച്ചത്. ആദ്യ അഞ്ച് ഓവറില്‍ വെറും 23 റണ്‍സ് മാത്രം നേടി ഒരു വിക്കറ്റ് നഷ്ടമായി പരുങ്ങലിലായിരുന്ന സ്ഥിതിയില്‍ നിന്നുമാണ് വാട്‌സണ്‍ വിശ്വരൂപം പുറത്തെടുത്തത്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷംതിരിച്ചെത്തിയ ചെന്നൈ ഇതോടെ കിരീട നേട്ടങ്ങളില്‍ മുംബൈക്ക് ഒപ്പമെത്തി.വാട്‌സണ്‍ 117 റണ്‍ നേടി പുറത്താകാതെ നിന്നു. 19ാം ഓവറിലായിരുന്നു ചെന്നൈയുടെ വിജയം.
ഹൈദരാബാദ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ ഷെയ്ന്‍വാട്‌സന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവില്‍ കിരീടത്തിലേത്തുകയായിരുന്നു. മികച്ച ബൗളിങ്ങിലൂടെ പവര്‍പ്ലേയില്‍ ചെന്നൈയെ ഭുനേശ്വര്‍ കുമാര്‍ സന്ദീപ് ശര്‍മ്മ എന്നിവര്‍ പിടിച്ച് കെട്ടിയെങ്കിലും വാട്‌സന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ് ചെന്നൈക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. മറു വശത്ത് നിന്ന് സുരേഷ് റെയ്‌ന മികച്ച പിന്തുണയും നല്‍കി. സിദ്ധാര്‍ത് കൗളാണ് ഹൈദരാബാദ് നിരയില്‍ പൊതിരെ തല്ലു വാങ്ങികൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടുകയായിരുന്നു ടോസ് നേടിയ ചെന്നൈ നായകന്‍ എംഎസ് ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ശ്രീവത്സ് ഗോസ്വാമി (5) റണ്‍ ഔട്ടായെങ്കിലും നായകന്‍ കെയ്ന്‍ വില്യംസണ്‍ (47) ശിഖര്‍ ധവാന്‍ (26) എന്നിവരും ചേര്‍ന്ന് കൂടുതല്‍ നഷ്ടമുണ്ടാകാതെ രക്ഷിക്കുകയായിരുന്നു.ഇരുവരും പുറത്തായ ശേഷം ഷക്കീബ് അല്‍ ഹസന്‍ (23) യൂസഫ് പഠാന്‍ 25 പന്തിന്‍ നേടിയ 45 റണ്‍സ് എന്നിവരാണ് സ്‌കോറിങ് റേറ്റ് ഉയര്‍ത്തിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ബ്രാത്വെയ്റ്റ് 21(11) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
https://www.facebook.com/Malayalivartha