ഫ്രഞ്ച് ഓപ്പണ് : നദാല് സെമിയില്

നിലവിലെ ചാമ്ബ്യന് റാഫേല് നദാല് ഫ്രഞ്ച് ഓപ്പണ് സെമിയില് കടന്നു. അര്ജന്റീനയുടെ ഡീഗോ ഷ്വാര്ട്ട്സ്മാനെ പരാജയപ്പെടുത്തിയാണ് നദാല് സെമിയില് കടന്നത്. പാരീസില് ഇത് 11 ാം തവണയാണ് നദാല് സെമിയില് കടക്കുന്നത്.
കഴിഞ്ഞ ദിവസം മഴമൂലം നിര്ത്തിവച്ച മത്സരം ഇന്നാണ് പൂര്ത്തിയാക്കിയത്. ടോപ് സീഡായ നദാല് 6-4, 3-5 ന് പിന്നില്നില്ക്കുമ്ബഴായിരുന്നു മഴയുടെ കളി. ഇന്ന് രണ്ടാം സെറ്റ് ജയിച്ച് പൂര്ത്തിയാക്കിയ നദാല് എതിരാളിക്ക് അവസരം നല്കിയില്ല. ഇന്ന് കേവലം നാല് ഗെയിമുകള് മാത്രമാണ് വിട്ടുനല്കിയത്. സ്കോര്: 4-6, 6-3, 6-2, 6-2
https://www.facebook.com/Malayalivartha