ഫെഡറര്‍ വീണ്ടും ലോക ഒന്നാം നമ്പർ ; സ്റ്റുഡ്ഗര്‍ട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി സ്വിസ് ഇതിഹാസ താരം

സ്റ്റുഡ്ഗര്‍ട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കിരീടം ചൂടി. ഫൈനലില്‍ കാനഡയുടെ മിലാസ് റവോണിക്കിനെ എതിരില്ലാത്തെ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 7-6 (3). ഇരുവരും തമ്മിലുള്ള 14 പോരാട്ടങ്ങളില്‍ പതിനൊന്നാം വിജയമാണ് ഫെഡറര്‍ നേടിയത്.
കരിയറിയെ 98-ാം സിംഗിള്‍സ് കിരീടമാണ് സ്വിസ് മാസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്. കിരീട നേട്ടത്തോടെ ഫെഡറര്‍ വീണ്ടും പുരുഷ സിംഗിള്‍സ് റാങ്കിംഗില്‍ ഒന്നാമതെത്തി.ഫ്രഞ്ച് ഓപ്പണ്‍ ചാമ്ബ്യന്‍ റഫേല്‍ നദാലിനെ പിന്തള്ളിയാണ് ഫെഡറര്‍ ഒന്നാം റാങ്കിലെത്തിയത്. കരിയറില്‍ ആറാം തവണയും ഈവര്‍ഷം ഇത് രണ്ടാം തവണയുമാണ് താരം ഒന്നാം റാങ്കിലെത്തുന്നത്. ടൂര്‍ണമെന്റിന്റെ സെമിയില്‍ നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയതോടെയാണ് ഫെഡെക്‌സ് ഒന്നാം റാങ്ക് ഉറപ്പിച്ചത്.
അടുത്ത മാസം തന്റെ ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഫെഡറര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് പുല്‍ക്കോര്‍ട്ടിലെ ഈ കിരീടവിജയം.
https://www.facebook.com/Malayalivartha