ധോണി, ബംഗ്ലാദേശിനും ഫീല്‍ഡ് സെറ്റ് ചെയ്തു കൊടുത്തു!

എം.എസ്.ധോണി ചൊവ്വാഴ്ച നടന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയപ്പോള്‍ എതിര്‍ ടീമിനായി ഫീല്‍ഡിംഗ് തന്ത്രങ്ങള്‍ മെനഞ്ഞു. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ അക്കാര്യം സംഭവിച്ചു. മത്സരത്തിന്റെ 40-ാം ഓവറിലാണ് രസകരമായ സംഭവം നടന്നത്.
സാബിര്‍ റഹ്മാന്റെ പന്ത് നേരിടാനൊരുങ്ങിയ ധോണി പെട്ടെന്ന് പിന്‍വാങ്ങി. മിഡ് വിക്കറ്റ് പൊസിഷനില്‍ നില്‍ക്കുന്ന ഫീല്‍ഡറെ ഷോര്‍ട്ട് സ്‌ക്വയര്‍ ലെഗിലേക്ക് മാറ്റണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. സ്വന്തം ക്യാപ്റ്റന്‍ മൊര്‍ത്താസയോടു പോലും ആലോപിക്കാതെ ഫീല്‍ഡറെ മാറ്റിനിര്‍ത്തി ധോണിയുടെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചു സാബിര്‍ റഹ്മാന്‍.
മത്സരത്തില്‍ ധോണി സെഞ്ചുറി നേടിയിരുന്നു. വെറും 73 പന്തിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സെഞ്ചുറി തികച്ചത്. രണ്ടുവര്‍ഷത്തിനിടെ ധോണി നേടുന്ന ആദ്യ സെഞ്ചുറിയാണിത്.
https://www.facebook.com/Malayalivartha